01:32pm 09 November 2026
NEWS
ശബരിമല തീർത്ഥാടകർ സ‍ഞ്ചരിച്ചിരുന്ന ബസ് മറിഞ്ഞു; മരണം
16/04/2025  08:03 AM IST
nila
ശബരിമല തീർത്ഥാടകർ സ‍ഞ്ചരിച്ചിരുന്ന ബസ് മറിഞ്ഞു; മരണം

കോട്ടയം: എരുമേലിക്ക് സമീപം ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപെട്ടു. ഒരാൾ മരിച്ചെന്നും നിരവധിപേർക്ക് പരിക്കേറ്റിട്ടുണ്ട് എന്നുമാണ് പ്രാഥമിക വിവരം. പമ്പാവാലി കണമലയിൽ അട്ടിവളവിലാണ് അപകടമുണ്ടായത്. കർണാടകയിൽ നിന്നുള്ള തീർഥാടകർ സഞ്ചരിച്ചിരുന്ന ബസ് മറിഞ്ഞാണ് അപകടമുണ്ടായത്. 

ശബരിമലയിലേക്ക് പോകുകയായിരുന്നു തീർഥാടക സംഘം. പരുക്കേറ്റ മൂന്നു പേരുടെ നില ഗുരുതരമാണ്. ‌ഗുരുതരമായി പരുക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റി. ബസിനടിയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായാണ് സൂചന. മേഖലയിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. അപകടം നടന്ന അട്ടിവളവ് സ്ഥിരം അപകടമേഖലയാണെന്നാണ് പ്രദേശവാസികൾ പറയുന്നത്.

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kottayam
img